1948 – പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ – റവ.കെ. മാർക്ക്

1948 – ൽ പ്രസിദ്ധീകരിച്ച,  റവ.കെ. മാർക്ക് രചിച്ച  പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ - റവ.കെ. മാർക്ക്
1948 – പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ – റവ.കെ. മാർക്ക്

മംഗലാപുരം ബാസൽ മിഷ്യൻ സെമിനാരിയിൽ 1935- 1937 വരെ വൈദികവിദ്യാപരിശീലനത്തിനായി പോയിരുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായിട്ടാണ് ഈ പുസ്തകത്തിന് ആധാരമായ സംഗതികൾ എഴുതിയുണ്ടാക്കിയത്. ഹോശേയാ ,ആമോസ്, യോവൽ, ഓബല്യാവ്, യോനാ ,മിഖാ, നഹ്മം, ഹബക്ക്, സെഫനാവ്, സെഖയ്യാവ്, മലാഖി എന്നീ പ്രവാചകരുടെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഇതിൽ കാണുന്നത്. ഈ പ്രവാചകരുടെ കാലം,ജീവചരിത്രം,സംഭാവനകൾ, പ്രാധാന്യം തുടങ്ങിയവ ചർച്ച ചെയ്യുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: ബേസൽ മിഷൻ പ്രസ്സ്, മാംഗ്ലൂർ
  • താളുകളുടെ എണ്ണം: 95
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1968 – ശബരിമലയുടെ ഇതിഹാസം – പി.കെ. പരമേശ്വരൻ നായർ

1968 – ൽ പ്രസിദ്ധീകരിച്ച,  പി.കെ. പരമേശ്വരൻ നായർ രചിച്ച  ശബരിമലയുടെ ഇതിഹാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1968 - ശബരിമലയുടെ ഇതിഹാസം - പി.കെ. പരമേശ്വരൻ നായർ
1968 – ശബരിമലയുടെ ഇതിഹാസം – പി.കെ. പരമേശ്വരൻ നായർ

അഖിലഭാരത അയ്യപ്പസേവാസംഘത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളദേശത്തിൻ്റെ സംസ്ഥാപകനെന്നു സങ്കല്പിക്കപ്പെട്ടു വരുന്ന പരശുരാമൻ ഇന്ത്യയിൽ ഇതര ദേശങ്ങളിൽ നിന്നു ബ്രാഹ്മണരെ കേരളത്തിലേക്ക് ആനയിച്ചശേഷം പുതിയ ഭൂവിഭാഗത്തിൻ്റെ രക്ഷയ്ക്ക് വേണ്ടി നടത്തിയ പതിനെട്ടു ശാസ്താപ്രതിഷ്ഠകളിൽ ഏറ്റവും പ്രാധാന്യം വഹിക്കുന്നതു് ശബരിമലയിലേതാണ് എന്ന വ്യാഖ്യാനം ഇതിൽ കാണാം. വൈദികവും മതപരവുമായ ശാസ്‌തൃസങ്കല്പവും അയ്യപ്പൻ്റെ വീരേതിഹാസങ്ങളും ഹൈന്ദവദശനസാരങ്ങളും ശബരിമല വ്രതത്തിൻ്റെ അനുഷ്ഠാനക്രമങ്ങളും ഫലശ്രുതിയും സമഞ്ജസമായി സമാഹരിച്ചു കൊണ്ടു് പി.കെ. പരമേശ്വരൻനായർ തയ്യാറാക്കിയിട്ടുള്ള പ്രബന്ധമാണ് ഈ പ്രസിദ്ധീകരണത്തിലെ പ്രധാന ഉള്ളടക്കം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശബരിമലയുടെ ഇതിഹാസം
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 202
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – ഉയരുന്ന യവനിക – സി.ജെ. തോമ്മസ്

1950 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമ്മസ് രചിച്ച ഉയരുന്ന യവനിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - ഉയരുന്ന യവനിക - സി.ജെ. തോമ്മസ്
1950 – ഉയരുന്ന യവനിക – സി.ജെ. തോമ്മസ്

നാടകകൃത്തും സാഹിത്യ നിരൂപകനും ആയിരുന്ന സി.ജെ. തോമസ് എഴുതിയ ഗ്രന്ഥമാണ് ഉയരുന്ന യവനിക. മലയാള നാടക പ്രസ്ഥാനത്തെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. ജനകീയ കലയായ നാടകത്തിൻ്റെ പ്രചാരവും മലയാള നാടകവേദിയുടെ വളർച്ചയും നേരിടുന്ന പ്രതിസന്ധികളും ഉൾപ്പെടെ സമഗ്രമായ ഒരു പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉയരുന്ന യവനിക
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: വിശ്വഭാരതി പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 167
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ – കെ.സി. പീറ്റർ

1965 – ൽ പ്രസിദ്ധീകരിച്ച, കെ.സി. പീറ്റർ രചിച്ച ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1965 - ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ - കെ.സി. പീറ്റർ
1965 – ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ – കെ.സി. പീറ്റർ

മനുഷ്യസമൂഹവളർച്ചയുടെ വികാസപരിണാമത്തിൽ ധനശാസ്ത്രം വഹിച്ച പങ്കിനെക്കുറിച്ചുള്ള വിശകലനവും വിവരണവും ആണ് ഈ പുസ്തകത്തിൽ ഉള്ളത്. അതോടൊപ്പം ധനശാസ്ത്രമേഖലയിൽ കനത്ത സംഭാവന നൽകിയ ശാസ്ത്രജ്ഞന്മാരുടെ ചരിത്രവും ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ധനശാസ്ത്ര പുരോഗതി ജീവചരിത്രങ്ങളിലൂടെ
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: എസ്സ്.ഡി. പ്രിൻ്റിംഗ് വർക്സ് , തേവര റോഡ്, എറണാകുളം
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – ശിവനിപ്പള്ളിയിലെ കരിമ്പുലി – കെന്നത്ത് ആൻഡേഴ്‌സൺ

1962 – ൽ പ്രസിദ്ധീകരിച്ച, കെന്നത്ത് ആൻഡേഴ്‌സൺ രചിച്ച ശിവനിപ്പള്ളിയിലെ കരിമ്പുലി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1962 - ശിവനിപ്പള്ളിയിലെ കരിമ്പുലി - കെന്നത്ത് ആൻഡേഴ്‌സൺ
1962 – ശിവനിപ്പള്ളിയിലെ കരിമ്പുലി – കെന്നത്ത് ആൻഡേഴ്‌സൺ

ഇൻഡ്യയിലെ കാടുകളിൽ നിന്ന് നിരവധി നരഭോജി മൃഗങ്ങളെ വേട്ടയാടി കൊന്നിട്ടുള്ള കെന്നത്ത് ആൻഡേഴ്സണിൻ്റെ കൃതിയാണിത്. ഇൻഡ്യയിലെ കാടുകളെക്കുറിച്ചും ജീവികളെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ ഇതിലൂടെ ലഭ്യമാകുന്നുണ്ട്. പുലിയുടെയും മറ്റ് മൃഗങ്ങളുടെയും വേട്ടയാടൽ സവിശേഷതകൾ, വനങ്ങളിൽ മനുഷ്യരുടെ ഇടപെടൽ തുടങ്ങിയവയെല്ലാം ഇതിൽ കണ്ടെത്താം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശിവനിപ്പള്ളിയിലെ കരിമ്പുലി
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 230
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – രാജധർമ്മം – സി.കെ. നമ്പ്യാർ

1924 – ൽ പ്രസിദ്ധീകരിച്ച, സി.കെ. നമ്പ്യാർ രചിച്ച രാജധർമ്മം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 - രാജധർമ്മം - സി.കെ. നമ്പ്യാർ
1924 – രാജധർമ്മം – സി.കെ. നമ്പ്യാർ

ഭാഗവതത്തിൽ പരാമർശിച്ചിട്ടുള്ള അംബരീഷ മഹാരാജാവിൻ്റെ കഥയാണ് ഈ കാവ്യത്തിലെ പ്രതിപാദ്യം. അംബരീഷ കഥ ബംഗാളി ഭാഷയിലാണ് വിശദമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ കഥ മലയാള സാഹിത്യത്തിൽ പരിചയപ്പെടുത്തണമെന്ന ലക്ഷ്യമാണ് കാവ്യരചനയ്ക്ക് പിന്നിലുള്ളത്. ദ്വിതീയാക്ഷരപ്രാസം പാലിച്ചു പോകുന്ന രാജധർമ്മം ആഖ്യാനശൈലികൊണ്ടും രചനയിലെ ലാളിത്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാജധർമ്മം
  • പ്രസിദ്ധീകരണ വർഷം: 1924
  • അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – രത്നപ്രഭ – പന്തളം രാഘവവർമ്മതമ്പുരാൻ

1930 – ൽ പ്രസിദ്ധീകരിച്ച, പന്തളം രാഘവവർമ്മതമ്പുരാൻ രചിച്ച രത്നപ്രഭ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - രത്നപ്രഭ - പന്തളം രാഘവവർമ്മതമ്പുരാൻ
1930 – രത്നപ്രഭ – പന്തളം രാഘവവർമ്മതമ്പുരാൻ

പന്തളം രാഘവവർമ്മതമ്പുരാൻ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച കൃതിയാണ് രത്നപ്രഭ. കാവ്യരചനയിലെ വർണ്ണനാ രീതികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം നിലനിന്നിരുന്ന കാലഘട്ടത്തിൽ രചിക്കപ്പെട്ട കാവ്യമാണിത്. അതുകൊണ്ടുതന്നെ പരമ്പരാഗതമായ വർണ്ണനാ ശൈലിയുടെയും നവീന വർണ്ണനാ ശൈലിയുടെയും സവിശേഷതകൾ ഒരേപോലെ സ്വീകരിച്ചുകൊണ്ടാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രത്നപ്രഭ
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 188
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – ഹൈന്ദവസംസ്കാരം

1952 – ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകരിച്ച, ഹൈന്ദവസംസ്കാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - ഹൈന്ദവസംസ്കാരം
1952 – ഹൈന്ദവസംസ്കാരം

മൂന്നാം അഖിലകേരള ഹിന്ദുമത സംസ്കാരസമ്മേളനത്തിൻ്റെ റിപ്പോർട്ട് ആണിത്. ഗുരുവായൂർ ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്കാരസമ്മേളനത്തിലെ എല്ലാ പ്രസംഗങ്ങളും ഈ ഗ്രന്ഥത്തിൽ സമാഹരിക്കപ്പെട്ടിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹൈന്ദവസംസ്കാരം
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 152
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – ജനാധിപത്യം തിരു – കൊച്ചിയിൽ – എം.എസ്. മണി

1954 – ൽ പ്രസിദ്ധീകരിച്ച, എം.എസ്. മണി രചിച്ച ജനാധിപത്യം തിരു – കൊച്ചിയിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1954 - ജനാധിപത്യം തിരു - കൊച്ചിയിൽ - എം.എസ്. മണി
1954 – ജനാധിപത്യം തിരു – കൊച്ചിയിൽ – എം.എസ്. മണി

ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സം‌യോജിപ്പിച്ച്  ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണ് തിരു-കൊച്ചി. അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥത്തിലുള്ളത്. 

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ജനാധിപത്യം തിരു – കൊച്ചിയിൽ
  • പ്രസിദ്ധീകരണ വർഷം: 1954
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 144
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1937 – വേണാടിൻ്റെ വീരചരിതം – മഹാദേവദേശായ്

1937-ൽ പ്രസിദ്ധീകരിച്ച, മഹാദേവദേശായ് എഴുതിയ വേണാടിൻ്റെ വീരചരിതം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാളത്തിലേയ്ക്ക് വിവർത്തനം ചൈയ്തിരിക്കുന്നത് സി. നാരായണപിള്ള,കെ. പി. ശങ്കരമേനോൻ എന്നിവരാണ് .

1937 - വേണാടിൻ്റെ വീരചരിതം - മഹാദേവദേശായ്
1937 – വേണാടിൻ്റെ വീരചരിതം – മഹാദേവദേശായ്

“വേണാടിൻ്റെ വീരചരിതം” എന്ന പുസ്തകം 1937-ൽ മഹാദേവ് ദേശായി രചിച്ച വേണാട് രാഷ്ട്രീയ ചരിത്രത്തെ കേന്ദ്രീകരിച്ച് ഗാന്ധിയൻ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഒരു രേഖയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവ പങ്കാളിയും സാഹിത്യകാരനുമായ മഹാദേവ് ദേശായി മഹാത്മാ ഗാന്ധിയുടെ സന്തത സഹചാരിയും വ്യക്തിഗത സെക്രട്ടറിയുമായിരുന്നു. ഗാന്ധിജിയുടെ കേരള സന്ദർശനം, പ്രസംഗങ്ങൾ എന്നിവ അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഈ പുസ്തകം ക്ഷേത്രപ്രവേശന വിളംബരം, ഗാന്ധിജിയുടെ കേരള സന്ദർശനം, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എന്നിവയും ചേർത്ത് കേരളത്തിൽ ഉണ്ടായ രാഷ്ട്രീയ ഉണർവിനെ വിവരിക്കുന്നു .

ഒന്നാംഭാഗത്ത് തിരുവിതാംകൂറിലെ അയിത്താചാര നിർമാർജ്ജന ശ്രമങ്ങൾ എഴു അധ്യായങ്ങളിൽ കൂടി വിവരിക്കുന്നു; രണ്ടാംഭാഗം ഗാന്ധിജിയുടെ 1932 മുതൽ 35 വരെയുള്ള പ്രസംഗങ്ങൾ, ഹരിജൻ സഞ്ചാരം, തിരുവിതാംകൂർ തീർത്ഥാടനത്തിലെ 27 പ്രസംഗങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.ഗാന്ധിജി തിരുവിതാംകൂർ വിളംബരത്തെ തന്റെ പ്രാർത്ഥനയുടെ മറുപടിയായി കാണുന്നു. 1937-ലെ ജനുവരി തീർത്ഥാടനം പ്രാർത്ഥനകളാൽ നിറഞ്ഞതായിരുന്നു. മതസ്വാതന്ത്ര്യത്തിനായുള്ള അക്രമരഹിത സമരത്തിൻ്റെ സംക്ഷിപ്ത ചരിത്രം പറയുന്നു ഈ പുസ്തകം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വേണാടിൻ്റെ വീരചരിതം  
  • രചന :മഹാദേവദേശായ്
  • വിവർത്തനം :സി. നാരായണപിള്ള, കെ. പി. ശങ്കരമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1937
  • അച്ചടി: കമലാലയാ പ്രിൻ്റിംഗ് വർക്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 306
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി