1967 – ജലന്ധരാസുരവധം – കേശവരു് വാസുദേവരു്

1967 – ൽ പ്രസിദ്ധീകരിച്ച, കേശവരു് വാസുദേവരു് രചിച്ച ജലന്ധരാസുരവധം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - ജലന്ധരാസുരവധം - കേശവരു് വാസുദേവരു്
1967 – ജലന്ധരാസുരവധം – കേശവരു് വാസുദേവരു്

വീരരസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് രചിക്കപ്പെട്ട ആട്ടക്കഥയാണ് ജലന്ധരാസുരവധം. അലങ്കാര ഭ്രമം താരതമ്യേന കുറവായ ഈ കൃതിയിൽ സംസ്കൃത ഭാഷയോടുള്ള താൽപര്യം പ്രകടമാണ്. കൽപ്പക ലൈബ്രറി സീരീസിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട ആട്ടക്കഥയാണ് ജലന്ധരാസുരവധം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ജലന്ധരാസുരവധം
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 46
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – ധാർമ്മിക മൂല്യങ്ങൾ – കെ. ദാമോദരൻ

1965 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ധാർമ്മിക മൂല്യങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1965 - ധാർമ്മിക മൂല്യങ്ങൾ - കെ. ദാമോദരൻ
1965 – ധാർമ്മിക മൂല്യങ്ങൾ – കെ. ദാമോദരൻ

ധാർമ്മിക മൂല്യങ്ങളുടെ പ്രാധാന്യം ചർച്ച ചെയ്യുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ധാർമ്മിക മൂല്യങ്ങൾക്ക് സാമൂഹ്യ വ്യവസ്ഥകളെ വളരെ നന്നായി സ്വാധീനിക്കാൻ സാധിക്കുമെന്ന് ഉദാഹരണങ്ങളിലൂടെ ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു. ധാർമ്മിക മൂല്യങ്ങളുടെ തകർച്ചയ്ക്കുള്ള കാരണങ്ങളും ഫലങ്ങളും കൂടി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ധാർമ്മിക മൂല്യങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: അജന്ത പ്രിൻ്ററി, എറണാകുളം
  • താളുകളുടെ എണ്ണം: 91
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – പ്രവാചകപ്രഭുവും നാലു ഖലീഫമാരും – പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ

1960 – ൽ പ്രസിദ്ധീകരിച്ച, പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ രചിച്ച പ്രവാചകപ്രഭുവും നാലു ഖലീഫമാരും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1960 - പ്രവാചകപ്രഭുവും നാലു ഖലീഫമാരും - പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ
1960 – പ്രവാചകപ്രഭുവും നാലു ഖലീഫമാരും – പി.കെ. കുഞ്ഞുബാവ മുസ്‌ലിയാർ

അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെയും അദ്ദേഹത്തിൻ്റെ അനുഗ്രഹീതശിഷ്യന്മാരായ ആദ്യഖലീഫമാരുടെയും ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്. പ്രവാചക ചരിത്രം വിഷയമാക്കിയ പ്രധാന അറബി ഗ്രന്ഥങ്ങളെ ആശ്രയിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മുൻപ് നടന്നിട്ടുള്ള വിവർത്തന ശ്രമങ്ങളുടെ ന്യൂനതകൾ പരിഹരിക്കാൻ ഈ കൃതിയ്ക്ക് സാധിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രവാചകപ്രഭുവും നാലു ഖലീഫമാരും
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: ഭാരതവിലാസം പ്രസ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 295
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – ഐതിഹ്യമഞ്ജരി – ടി.എസ്. അനന്തസുബ്രഹ്മണ്യം

1959 – ൽ പ്രസിദ്ധീകരിച്ച,  ടി.എസ്. അനന്തസുബ്രഹ്മണ്യം രചിച്ച ഐതിഹ്യമഞ്ജരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959 - ഐതിഹ്യമഞ്ജരി - ടി.എസ്. അനന്തസുബ്രഹ്മണ്യം
1959 – ഐതിഹ്യമഞ്ജരി – ടി.എസ്. അനന്തസുബ്രഹ്മണ്യം

ടി.എസ്. അനന്തസുബ്രഹ്മണ്യം രചിച്ച ലേഖനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. പലപ്പോഴായി പല പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ് ഈ ലേഖനങ്ങൾ. ഗ്രന്ഥകർത്താവിൻ്റെ അനുഭവക്കുറിപ്പുകളും കേട്ടറിഞ്ഞ കഥകളും ചില ശീലങ്ങൾക്ക് കാരണമായ മൂലകഥകളും ഈ ലേഖനങ്ങളിൽ കാണാൻ സാധിക്കും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഐതിഹ്യമഞ്ജരി
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: ആസാദ് പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – ധൃതരാഷ്ട്രർ – പി.എം. കുമാരൻനായർ

1960 – ൽ പ്രസിദ്ധീകരിച്ച, പി.എം. കുമാരൻനായർ രചിച്ച ധൃതരാഷ്ട്രർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1960 - ധൃതരാഷ്ട്രർ - പി.എം. കുമാരൻനായർ
1960 – ധൃതരാഷ്ട്രർ – പി.എം. കുമാരൻനായർ

മഹാഭാരതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായ ധൃതരാഷ്ട്രരുടെ ജീവിതമാണ് ഈ കൃതിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ആ കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും അവസ്ഥകളും എല്ലാം വളരെ ലളിതമായ ഭാഷയിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ധൃതരാഷ്ട്രർ
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: ആസാദ് പ്രിൻ്റേഴ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 59
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ഹിംസയെ ചെറത്തുനിൽക്കൽ – വിനോബ

1957 – ൽ പ്രസിദ്ധീകരിച്ച, വിനോബ രചിച്ച ഹിംസയെ ചെറത്തുനിൽക്കൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ഹിംസയെ ചെറത്തുനിൽക്കൽ - വിനോബ
1957 – ഹിംസയെ ചെറത്തുനിൽക്കൽ – വിനോബ

അഹിംസയ്ക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി വാദിച്ച ഒരു സാമൂഹ്യ പരിഷ്ക്കർത്താവായിരുന്നു വിനോബ ഭാവേ എന്നറിയപ്പെട്ടിരുന്ന  വിനായക് നരഹർ ഭാവേ. സത്യത്തിൻ്റെയും അഹിംസയുടെയും പ്രാധാന്യം വിവരിക്കുന്ന പ്രസംഗങ്ങളുടെ പരിഭാഷയാണ് ഈ ഗ്രന്ഥം. ആശയങ്ങൾ ഒട്ടും ചോരാതെ ഈ പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് ടി. നാരായണൻ നമ്പീശനാണ്. 

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹിംസയെ ചെറത്തുനിൽക്കൽ
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: വള്ളത്തോൾ പ്രിൻ്റിംഗ് & പബ്ലിഷിംഗ് ഹൗസ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 57
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – മലയാള സാഹിത്യചരിത്ര സംഗ്രഹം – പി. ശങ്കരൻ നമ്പ്യാർ

1958 – ൽ പ്രസിദ്ധീകരിച്ച, പി. ശങ്കരൻ നമ്പ്യാർ രചിച്ച  മലയാള സാഹിത്യചരിത്ര സംഗ്രഹം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - മലയാള സാഹിത്യചരിത്ര സംഗ്രഹം - പി. ശങ്കരൻ നമ്പ്യാർ
1958 – മലയാള സാഹിത്യചരിത്ര സംഗ്രഹം – പി. ശങ്കരൻ നമ്പ്യാർ

മലയാള സാഹിത്യ ചരിത്രത്തെ സമഗ്രമായി വിശകലനം ചെയ്യുന്ന ഗ്രന്ഥമാണിത്. ഭാഷയുടെ ഉൽപ്പത്തി സിദ്ധാന്തങ്ങളും പ്രായോഗികതയും ഇതിൽ ചർച്ച ചെയ്യുന്നു. ഭാഷാ പരിണാമങ്ങളെക്കുറിച്ചും വ്യത്യസ്ത കാലങ്ങളിലെ സാഹിത്യ സൃഷ്ടികളെക്കുറിച്ചുമുള്ള വിശദമായ പഠനങ്ങളും ഈ പുസ്തകത്തിൽ കാണാൻ സാധിക്കും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മലയാള സാഹിത്യചരിത്ര സംഗ്രഹം
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 230
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – ഉയരുന്ന യവനിക – സി.ജെ. തോമ്മസ്

1950 – ൽ പ്രസിദ്ധീകരിച്ച, സി.ജെ. തോമ്മസ് രചിച്ച ഉയരുന്ന യവനിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - ഉയരുന്ന യവനിക - സി.ജെ. തോമ്മസ്
1950 – ഉയരുന്ന യവനിക – സി.ജെ. തോമ്മസ്

നാടകകൃത്തും സാഹിത്യ നിരൂപകനും ആയിരുന്ന സി.ജെ. തോമസ് എഴുതിയ ഗ്രന്ഥമാണ് ഉയരുന്ന യവനിക. മലയാള നാടക പ്രസ്ഥാനത്തെക്കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. ജനകീയ കലയായ നാടകത്തിൻ്റെ പ്രചാരവും മലയാള നാടകവേദിയുടെ വളർച്ചയും നേരിടുന്ന പ്രതിസന്ധികളും ഉൾപ്പെടെ സമഗ്രമായ ഒരു പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഉയരുന്ന യവനിക
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: വിശ്വഭാരതി പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 167
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1924 – രാജധർമ്മം – സി.കെ. നമ്പ്യാർ

1924 – ൽ പ്രസിദ്ധീകരിച്ച, സി.കെ. നമ്പ്യാർ രചിച്ച രാജധർമ്മം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1924 - രാജധർമ്മം - സി.കെ. നമ്പ്യാർ
1924 – രാജധർമ്മം – സി.കെ. നമ്പ്യാർ

ഭാഗവതത്തിൽ പരാമർശിച്ചിട്ടുള്ള അംബരീഷ മഹാരാജാവിൻ്റെ കഥയാണ് ഈ കാവ്യത്തിലെ പ്രതിപാദ്യം. അംബരീഷ കഥ ബംഗാളി ഭാഷയിലാണ് വിശദമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആ കഥ മലയാള സാഹിത്യത്തിൽ പരിചയപ്പെടുത്തണമെന്ന ലക്ഷ്യമാണ് കാവ്യരചനയ്ക്ക് പിന്നിലുള്ളത്. ദ്വിതീയാക്ഷരപ്രാസം പാലിച്ചു പോകുന്ന രാജധർമ്മം ആഖ്യാനശൈലികൊണ്ടും രചനയിലെ ലാളിത്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാജധർമ്മം
  • പ്രസിദ്ധീകരണ വർഷം: 1924
  • അച്ചടി: മനോമോഹനം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1930 – രത്നപ്രഭ – പന്തളം രാഘവവർമ്മതമ്പുരാൻ

1930 – ൽ പ്രസിദ്ധീകരിച്ച, പന്തളം രാഘവവർമ്മതമ്പുരാൻ രചിച്ച രത്നപ്രഭ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - രത്നപ്രഭ - പന്തളം രാഘവവർമ്മതമ്പുരാൻ
1930 – രത്നപ്രഭ – പന്തളം രാഘവവർമ്മതമ്പുരാൻ

പന്തളം രാഘവവർമ്മതമ്പുരാൻ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച കൃതിയാണ് രത്നപ്രഭ. കാവ്യരചനയിലെ വർണ്ണനാ രീതികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം നിലനിന്നിരുന്ന കാലഘട്ടത്തിൽ രചിക്കപ്പെട്ട കാവ്യമാണിത്. അതുകൊണ്ടുതന്നെ പരമ്പരാഗതമായ വർണ്ണനാ ശൈലിയുടെയും നവീന വർണ്ണനാ ശൈലിയുടെയും സവിശേഷതകൾ ഒരേപോലെ സ്വീകരിച്ചുകൊണ്ടാണ് ഈ കാവ്യം രചിച്ചിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രത്നപ്രഭ
  • പ്രസിദ്ധീകരണ വർഷം: 1930
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 188
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി