1925 – ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം- വള്ളത്തോൾ

1925-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം- വള്ളത്തോൾ
1925 – ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം- വള്ളത്തോൾ

ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം എന്നത് പ്രശസ്ത കവിയും സാഹിത്യകാരനുമായ വള്ളത്തോൾ നാരായണമേനോൻ എഴുതിയ ലഘുഗദ്യകൃതിയാണ്. മഹാഭാരതത്തിലെ രുഗ്മിയുടെ ആത്മസംഘർഷവും പശ്ചാത്താപവുമാണ് ഈ കൃതിയിൽ  ആഴത്തിൽ പ്രതിപാദിക്കുന്നത്. രുഗ്മി തൻ്റെ സഹോദരി രുക്മിണിയുടെ വിവാഹത്തിൽ കൃഷ്ണനെ എതിർത്തതിൻ്റെ തെറ്റു തിരിച്ചറിഞ്ഞ് അനുഭവിക്കുന്ന മാനസിക വേദനയിലൂടെ മനുഷ്യാത്മാവിൻ്റെ ആന്തരിക വികാരങ്ങൾ വള്ളത്തോൾ വ്യക്തമാക്കുന്നു.  തൻ്റെ മാനസിക വേദനകളും അഭിനിവേശങ്ങളും ലളിതഗദ്യത്തിലൂടെ അനാവരണം ചെയ്യുന്നതു വഴി ആന്തരിക പകയും നിരാശയും, മനുഷ്യബന്ധങ്ങളിലെ പ്രതിസന്ധികളും, ഒട്ടുമിക്ക മനുഷ്യർ നേരിടുന്ന വിധവും എല്ലാം ഈ കൃതിയിൽ വിശദമായി  വിശകലനം ചൈയ്യുന്നു. കഥയ്ക്കു ജീവിതമുണ്ടാക്കുന്നത് വള്ളത്തോളിൻ്റെ വിശകലനശക്തികൊണ്ടും, മലയാള ശൈലികൊണ്ടുമാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ഒരു കത്തു് അഥവാ രുഗ്മിയുടെ പശ്ചാത്താപം
    • രചന: വള്ളത്തോൾ
    • പ്രസിദ്ധീകരണ വർഷം: 1925
    • അച്ചടി: മംഗളോദയം അച്ചുകൂടം, തൃശ്ശിവപേരൂർ
    • താളുകളുടെ എണ്ണം: 22
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – Ernakulam Maharaja’s College Magazine Vol- XI– Issues – 02,03,04

Through this post we are releasing the scan of Ernakulam Maharaja’s College Magazine Vol- XI-– Issues 02,03, 04  published in the year 1929.

1929 – Ernakulam Maharaja’s College Magazine Vol- XI– Issues – 02,03,04
1929 – Ernakulam Maharaja’s College Magazine Vol- XI– Issues – 02,03,04

Ernakulam Maharaja’s College Magazine are significant scholarly publications from one of Kerala’s oldest and most prestigious educational institutions. Established originally as an elementary English school in 1845, Maharaja’s College evolved into a renowned college by 1875 and has been recognized for its academic excellence and cultural contributions ever since. These magazine issues showcase the college’s rich academic and cultural life, featuring articles, essays, and reports on student achievements, faculty contributions, cultural events, and intellectual discussions of the time. The magazine serves as a historical document, reflecting the institution’s commitment to fostering scholarly and cultural pursuits and charting the progress of its academic community in the early 20th century.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

Document 1

  • Name:Ernakulam Maharaja’s College Magazine -January – Vol. XI – Issue – 02
  • Number of pages:  52
  • Editor: T.K. Sankara Menon
  • Published Year: 1929
  • Scan link: Link

Document 2

  • Name: Ernakulam Maharaja’s College Magazine – March- Vol. XI – Issue – 03
  • Number of pages:  60
  • Editor: T.K. Sankara Menon
  • Published Year: 1929
  • Scan link: Link

Document 3

  • Name: Ernakulam Maharaja’s College Magazine -July -Vol. XI – Issue – 04
  • Number of pages: 120
  • Editor: T.K. Sankara Menon
  • Published Year: 1929
  • Scan link: Link

1969- ഒരു സാധകൻ്റെ സഞ്ചാരം – അജ്ഞാത കർതൃകം

1969 – ൽ സ്വാമി സിദ്ധിനാഥാനന്ദ വിവർത്തനം ചൈയ്തു  പ്രസിദ്ധീകരിച്ച ഒരു സാധകൻ്റെ സഞ്ചാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1969- ഒരു സാധകൻ്റെ സഞ്ചാരം - അജ്ഞാത കർതൃകം
1969- ഒരു സാധകൻ്റെ സഞ്ചാരം – അജ്ഞാത കർതൃകം

ഒരു റഷ്യൻ തീർത്ഥാടകൻ്റെ ആത്മീയ സഞ്ചാരത്തെയും അനുഭവങ്ങളെയും അവതരിപ്പിക്കുന്ന സഞ്ചാരകഥയാണ് ഒരു സാധകൻ്റെ സഞ്ചാരം . പ്രാർത്ഥനയിലൂടെ ആത്മീയ വളർച്ചയെകൂടി ഇതിൽ വിവരിക്കുന്നു. പുസ്തകത്തിൽ കഥകളിൽകൂടിയും, ആദ്ധ്യാത്മിക പിതാവുമായുള്ള സംവാദങ്ങളുടെ രൂപത്തിലും ആത്മീയ ഉപദേശങ്ങൾ ഉൾക്കൊള്ളുന്നു. 1861 നും 1853 നും ഇടയിലുള്ള റഷ്യൻ പ്രദേശങ്ങളിൽ സഞ്ചരിച്ചു നടത്തിയ യാത്രകളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ലളിതമായ പ്രതിപാദനരീതിയും സുവ്യക്തമായ വണ്ണനകളും പുസ്തകത്തിൻ്റെ പ്രത്യേകതകളാണ്.
സഞ്ചാരകഥയുടെ സംസ്കാരിക-ആദ്ധ്യാത്മിക പശ്ചാത്തലം ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ടിരിക്കെ, അത് ഹിന്ദു സന്ന്യാസി മലയാളത്തിലേക്ക് അനിവാര്യമാകുന്ന വിധത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഭക്തിയുടെ ആഴവും പ്രാർത്ഥനയുടെ പ്രാധാന്യവും, ജീവിതത്തിലെ പ്രയാസങ്ങൾ നേരിടുന്ന രീതികളും മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഒരു സാധകൻ്റെ സഞ്ചാരം 
  • രചന: അജ്ഞാത കർതൃകം
  • വിവർത്തനം:സ്വാമി സിദ്ധിനാഥാനന്ദ
  • പ്രസിദ്ധീകരണ വർഷം: 1969
  • അച്ചടി: പ്രബുദ്ധകേരളം പ്രസ്സ്, പുറനാട്ടുകര, തൃശ്ശിവപേരൂർ.
  • താളുകളുടെ എണ്ണം: 194
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1927- പഞ്ചരാത്രം നാടകം – ഭാസൻ

1927 – ൽ പ്രസിദ്ധീകരിച്ച, ഭാസൻ  രചിച്ച  സംസ്കൃത നാടകമായ പഞ്ചരാത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1927- പഞ്ചരാത്രം നാടകം - ഭാസൻ
1927- പഞ്ചരാത്രം നാടകം – ഭാസൻ

ഭാസൻ രചിച്ച സംസ്കൃതനാടകമായ പഞ്ചരാത്രം മഹാഭാരതത്തിലെ പാണ്ഡവരുടെ അജ്ഞാതവാസകാലത്തിൻ്റെ അവസാനഘട്ടത്തെ അടിസ്ഥാനമാക്കി രചിച്ചത് ആണ്. അജ്ഞാതവാസകാലത്തിൻ്റെ പരിസമാപ്തിക്ക് പുതിയ വ്യാഖ്യാനമാണ് ഭാസൻ നാടകത്തിലൂടെ നൽകുന്നത്. ഈ നാടകത്തിന് ‘പഞ്ചരാത്രം’ എന്ന പേര് ലഭിച്ചത് ഇതിവൃത്തത്തിൽ പറഞ്ഞിരിക്കുന്ന അഞ്ച് രാത്രികൾ മൂലമാണ്.

പന്ത്രണ്ടു വർഷമായി പാണ്ഡവർ കാട്ടിൽ കറങ്ങിക്കൊണ്ടിരുന്നു. ദുര്യോധനൻ മഹാ യാഗം നടത്തി, യാഗം കഴിഞ്ഞു ഗുരുദക്ഷിണയായി ദ്രോണരോട് എന്തെങ്കിലും ആവശ്യപ്പെടാൻ അഭ്യർഥിക്കുന്നു. ദ്രോണർ പാണ്ഡവർക്ക് രാജ്യത്തിൻ്റെ പാതി നൽകാൻ ആവശ്യപ്പെട്ടു, ശകുനി എതിർത്തുവെങ്കിലും ഭീഷ്മരും ദ്രോണരും ഉറപ്പിച്ചു. പാണ്ഡവരുടെ അജ്ഞാതവാസം തീരാൻ അഞ്ചു ദിവസമുണ്ട്, ഈ അഞ്ചു ദിവസത്തിനുള്ളിൽ അവരെ കണ്ടെത്തിയാൽ മാത്രം ഭൂമി നൽകാമെന്ന് തീരുമാനിച്ചു. ഭീഷ്മർ വിരാട രാജ്യത്തിലെ പാണ്ഡവരുടെ സാന്നിധ്യം തിരിച്ചറിയുന്നു, അതുകൊണ്ട് ദ്രോണർ വ്യവസ്ഥ സമ്മതം എന്നറിയിക്കുന്നു. അവരെ പുറത്ത് ചാടിക്കാനായി യജ്ഞത്തിനു വരാത്തതിൻ്റെ പേരിൽ വിരാടരാജ്യത്തെ പശുക്കളെ അപഹരിക്കുന്ന സൂത്രം പ്രയോഗിക്കുന്നു.
നാടകത്തിൻ്റെ രണ്ടാം അങ്കം ആരംഭിക്കുന്നത് വിരാടരാജ്യത്തെ രാജാവിൻ്റെ പിറന്നാൾ ആഘോഷത്തോടെ ആണ്. അപ്പോൾ അവരുടെ പശുസംഘത്തെ ആക്രമിച്ച വിവരം അറിയുന്നു. രാജാവ് തേരു തയ്യാറാക്കാൻ ആവശ്യപ്പെടുന്നു. രാജകുമാരൻ ഉത്തരൻ തേരാളി ബ്രഹന്നളയെ കൂട്ടിക്കൊണ്ട് യുദ്ധത്തിനായി പുറപ്പെടുന്നു. അവർ വിജയശാലിയായെത്തുന്നു. യുവജോഡിയെ കാണാനും യുദ്ധവിവരങ്ങൾ അറിയാനും ബൃഹന്നളയെ വിളിക്കുന്നുണ്ട്. അയാൾ വിവരണം തുടങ്ങുന്നതിനിടെ, ഒരു ദൂതൻ റിപ്പോർട്ട് ചെയ്യുന്നത് അഭിമന്യുവിനെ കൊട്ടാരത്തിലെ അരിവെപ്പുകാരൻ നിരായുധനായി പിടികൂടിയതായി. അഭിമന്യു സഭയിൽ ഹാജരായപ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു. ഉത്തരൻ ബൃഹന്നള അർജ്ജുനനല്ലാതെ മറ്റാരുമല്ലെന്ന് അറിയിക്കുന്നു. വിരാടൻ കൃതജ്ഞതാ ഭാരത്തോടെ ഉത്തര എന്ന തൻ്റെ പുത്രിയെ അർജ്ജുനനു വധുവായി നൽകുന്നു. എന്നാൽ ബൃഹന്നള എല്ലാ സ്ത്രീകളെയും താൻ അമ്മമാരായാണ് കാണുന്നതെന്നും ഉത്തരയെ തൻ്റെ പുത്രൻ അഭിമന്യുവിനായും ആവശ്യപ്പെടുന്നു. അവരുടെ വിവാഹം നിശ്ചയിക്കുന്നു, വിവാഹാഘോഷത്തിലേക്ക് ഭീഷ്മാദികളെ ക്ഷണിക്കാനായി ഉത്തരൻ യാത്രയാകുന്നു.
മൂന്നാം അങ്കത്തിൽ ഉത്തരൻ്റെ സാരഥി രംഗത്തെത്തി ഒരു നിരായുധനായ പോരാളി വന്ന് അഭിമന്യുവിനെ പൊക്കികൊണ്ടുപോയത് വർണ്ണിക്കുന്നു. വിവരണത്തിൽ നിന്നും ഭീഷ്മർ അത് ഭീമനാണെന്നു മനസിലാക്കുകയും, ശകുനി ഉത്തരൻ തങ്ങളെ എങ്ങനെ ജയിച്ചുവെന്നും, ഉത്തരനായി വന്നത് അർജ്ജുനൻ ആയിരുന്നുവെന്നു പറയുന്നു. ഒരുപടയാളി തങ്ങളുടെ ആയുധത്തിൽ അർജ്ജുനൻ്റെ പേരും അടങ്ങിയതായി തെളിവ് കൊടുത്തപ്പോൾ ശകുനി സമ്മതിക്കാതെ പരസ്പരം സംശയിക്കുന്നു. ദുര്യോധനൻ പാണ്ഡവരെ നേരിട്ട് കാണാതെ അവരെ വിശ്വസിക്കില്ലെന്ന് പറയുന്നു. അപ്പോൾ ഉത്തരൻ കടന്നുവരുകയും, യുധിഷ്ഠിധരും, ഭീഷ്മരും, മറ്റും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നത് കാണിക്കുകയും, ഉത്തരയും അഭിമന്യുവും തമ്മിലുള്ള വിവാഹത്തിന് ക്ഷണം നൽകുകയും ചെയ്യുന്നു. ദ്രോണർ തൻ്റെ വാക്ക് പാലിക്കാനായി പാണ്ഡവർക്കു രാജ്യം പകുതി നൽകണമെന്ന് ആവശ്യപ്പെടുകയും, ദുഃര്യോധനൻ അത് അംഗീകരിക്കുകയും ചെയ്യുന്നു.

ഇതാണ് നാടകത്തിൻ്റെ ഇതിവൃത്തം. ഈ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നതു വള്ളത്തോൾ ആണ്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പഞ്ചരാത്രം നാടകം
  • രചന: ഭാസൻ
  • വിവർത്തകൻ:വള്ളത്തോൾ
  • പ്രസിദ്ധീകരണ വർഷം: 1927
  • അച്ചടി: The krishna Electric Printing Works, Palghat
  • താളുകളുടെ എണ്ണം: 104
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1920 – ചന്ദ്രഹാസൻ – സി. ഗോവിന്ദൻ എളേടം

1920 -ൽ പ്രസിദ്ധീകരിച്ച, സി. ഗോവിന്ദൻ എളേടം എഴുതിയ ചന്ദ്രഹാസൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1920 - ചന്ദ്രഹാസൻ - സി. ഗോവിന്ദൻ എളേടം
1920 – ചന്ദ്രഹാസൻ – സി. ഗോവിന്ദൻ എളേടം

മലയാള ഭാഷാ നാടകമാണു് ചന്ദ്രഹാസൻ. കുന്ദപുരം കൃഷ്ണരായർ ആംഗലേയ ഭാഷയിൽ രചിച്ച ചന്ദ്രഹാസചരിതം നാടകമാണ് ഈ മലയാളനാടകത്തിനും അടിസ്ഥാനമായത്. രചയിതാവിൻ്റെ സുഹൃത്തും ബന്ധുവുമായ തോട്ടക്കാട്ടു കുഞ്ഞികൃഷ്ണമേനോൻ്റെ നിർദ്ദേശപ്രകാരം ഇത് മലയാളത്തിലേക്ക് ഹൃദയപൂർവം അവതരിപ്പിച്ചു. പദപ്രതി വിവർത്തനം അസാദ്ധ്യമായതിനാൽ യഥാർത്ഥ കഥയിൽ മാറ്റം വരുത്താതെ മലയാളം നാടക രൂപത്തിലാക്കി. കഥയിലെ മുഖ്യ സന്ദേശങ്ങൾ ദുഷ്ടന്മാരുടെ അപകടങ്ങളും അവരിൽ നിന്നും ശുദ്ധഹൃദയന്മാർ രക്ഷപെടുമെന്ന വിശ്വാസവും ഉൾക്കൊള്ളുന്നു. ധനവാന്മാരുടെ അഹങ്കാരവും അതിൻ്റെ അനുഭവങ്ങളും സത്യപ്രതികാരവും കഥയിൽ ഉന്നതമാനത്തിൽ പ്രതിപാദിച്ചിരിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചന്ദ്രഹാസൻ
  • രചന: സി. ഗോവിന്ദൻ എളേടം
  • പ്രസിദ്ധീകരണ വർഷം: 1920
  • അച്ചടി: Mangalodayam Press, Thrissur
  • താളുകളുടെ എണ്ണം: 162
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

 

1923- ശിവാജി അഥവാ മഹാരാഷ്ട്ര സാർവഭൌമൻ – കെ. വാസുദേവൻ മൂസ്സത്

1923-ൽ പ്രസിദ്ധീകരിച്ച,കെ. വാസുദേവൻ മൂസ്സത് എഴുതിയ ശിവാജി അഥവാ മഹാരാഷ്ട്ര സാർവഭൌമൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1923- ശിവാജി അഥവാ മഹാരാഷ്ട്ര സാർവഭൌമൻ - കെ. വാസുദേവൻ മൂസ്സത്
1923- ശിവാജി അഥവാ മഹാരാഷ്ട്ര സാർവഭൌമൻ – കെ. വാസുദേവൻ മൂസ്സത്

1923-ൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ ഒരു പ്രാരംഭ ചരിത്ര ഗ്രന്ഥമാണ് ശിവാജി അഥവാ മഹാരാഷ്ട്ര സാർവഭൗമൻ. മഹാരാഷ്ട്രയുടെ വീരനായകനായ ശിവാജിയുടെ ജീവചരിത്രം, യുദ്ധങ്ങൾ, സാമ്രാജ്യം സ്ഥാപിക്കൽ, സാമൂഹിക നേതൃപാടുകൾ തുടങ്ങിയവ ഇതിൽ വിശദമായി പ്രതിപാദിക്കുന്നു. ദേശീയതയുടെയും സ്വതന്ത്ര്യബോധത്തിൻ്റെയും വളർച്ചയ്ക്ക് ഈ കൃതി വലിയ പ്രേരണയായി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശിവാജി അഥവാ മഹാരാഷ്ട്ര സാർവഭൌമൻ
  • രചന: കെ. വാസുദേവൻ മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1923
  • അച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശൂർ
  • താളുകളുടെ എണ്ണം: 232
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929-History Of Kerala-Vol-II – K.P Padmanabha Menon

Through this post, we are releasing the digital scan of History Of Kerala-Vol-II,written by K.P Padmanabha Menon published in the year 1929.

1929-History Of Kerala-Vol-II - K.P Padmanabha Menon

“History of Kerala Vol-2” (1929), written by K. P. Padmanabha Menon and edited by T. K. Krishna Menon, is a foundational historical work that carefully documents Kerala’s social, political, and economic history, focusing on royal families, customary laws, societal practices, and cultural exchanges as seen through Canter Visscher’s Malabar letters. It is highly valued by researchers for its thorough analysis and comprehensive coverage of Kerala’s regional heritage.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: History Of Kerala-Vol-II
  • Author:K.P Padmanabha Menon
  • Number of pages: 716
  • Published Year: 1929
  • Printer: The Cochin Government Press,Eranakulam
  • Scan link: Link

1940-1945- പെർസി മാക്വീൻ്റെ കൈയെഴുത്തു പുസ്തകങ്ങൾ

നീലഗിരിയിലെ കളക്ടറായിരുന്ന പെർസി മാക്വീൻ 1940 മുതൽ1945 വരെ എഴുതിയ 11 മലയാളം കൈയെഴുത്തുപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940-1945- പെർസി മാക്വീൻ കൈയെഴുത്തുപ്രതി പുസ്തകങ്ങൾ

1940-1945- പെർസി മാക്വീൻ കൈയെഴുത്തുപ്രതി പുസ്തകങ്ങൾ

പെർസി മക്വീൻ 1936 മുതൽ 1940 വരെ നീലഗിരിയിലെ കളക്ടറായിരുന്നു. മദ്രാസ്, തിരുച്ചി, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. തമിഴ്‌നാട് ആർക്കൈവുകളുടെ നവീകരണത്തിന് വലിയ സംഭാവന നൽകിയതിനാൽ അദ്ദേഹം അതിൻ്റെ ശില്പിയായി അറിയപ്പെടുന്നു.

1883 നവംബർ 13-ന് ജനിച്ച മക്വീൻ 1970 മാർച്ച് 8-ന് അന്തരിച്ചു. മദ്രാസ് റെക്കോർഡ് ഓഫിസിൻ്റെ ക്യൂറേറ്ററായിരുന്ന അദ്ദേഹം ദക്ഷിണേന്ത്യയിൽ 38 വർഷം ചെലവഴിക്കുമ്പോൾ തമിഴ്, മലയാളം, ബഡഗ ഭാഷകളിലെ നാടോടി കവിതകളും പാട്ടുകളും ശേഖരിച്ചു, പിന്നീടവ കേംബ്രിഡ്ജ് സർവകലാശാല ലൈബ്രറിക്ക് സമർപ്പിച്ചു.

അക്കാദമിക് യോഗ്യത ഇല്ലായിരുന്നെങ്കിലും ചരിത്ര ഗവേഷണത്തോടും ആർക്കൈവുകളെ ശാസ്ത്രീയമായും ഗവേഷണയോഗ്യമായും നിലനിർത്താനുള്ള ശ്രമങ്ങളോടും അദ്ദേഹം ഗൗരവമായ താൽപര്യം പുലർത്തി. മലയാളവും തമിഴും ഉൾപ്പെടെ പല ദ്രാവിഡഭാഷകളിലും പ്രാവീണ്യം നേടിയിരുന്ന അദ്ദേഹം റവന്യു, ആർക്കൈവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രസിദ്ധമായ പ്രസംഗങ്ങൾ നടത്തി. 1932-ൽ നിയമസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഭരണപരവും ബൗദ്ധികവുമായ കഴിവുകൾക്ക് ലഭിച്ച അംഗീകാരമായിരുന്നു.

1939-ൽ അദ്ദേഹം രചിച്ച “തൊടലാൻഡ്” എന്ന 250 വരികളുള്ള കവിത നീലഗിരിയുടെ പുരാതനകാലം മുതൽ ബ്രിട്ടീഷ് ഭരണകാലം വരെയുളള ചരിത്രം കവിതാസ്വഭാവത്തിലൂടെ അവതരിപ്പിക്കുന്നു.

പെർസി മക്വീൻ മദ്രാസ് പ്രസിഡൻസിയിലെ 3,000-ലധികം നാടൻ പാട്ടുകൾ ശേഖരിച്ചു, തൊഴിലാളികൾക്കും ഗ്രാമീണർക്കും ഓരോ വരിയ്ക്ക് ഒരു അണ വീതം നല്കിയിരുന്നു . ഈ ശേഖരം തമിഴ് പണ്ഡിതൻ ജഗനാഥൻ എഡിറ്റ് ചെയ്ത് തഞ്ചാവൂർ സരസ്വതി മഹൽ ലൈബ്രറി 1958-ൽ ‘മലയരുവി’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

മാക്വീൻ തമിഴ്‌നാട് ആർക്കൈവുകളെ ഒരു സാധാരണ ഭരണരേഖശേഖര കേന്ദ്രത്തിൽ നിന്ന് ഗവേഷണകേന്ദ്രമാക്കി മാറ്റിയ വ്യക്തിയായിരുന്നു. രേഖകളുടെ ക്രമീകരണം, സംരക്ഷണം, ആക്സസ് സാധ്യമാക്കൽ എന്നിവയിലൂടെ അദ്ദേഹം ആധുനിക ആർക്കൈവൽ സിസ്റ്റത്തിന് അടിത്തറയിട്ടു. ജില്ലാതല രേഖകൾക്കായി ഗൈഡുകൾ, കാറ്റലോഗുകൾ, കലണ്ടറുകൾ എന്നിവ തയ്യാറാക്കി ഗവേഷകർക്ക് ആവശ്യമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കി. 1820 മുതൽ 1857 വരെയുള്ള പ്രധാന കളക്ടറേറ്റ് രേഖകൾ കേന്ദ്ര ആർക്കൈവിലേക്ക് മാറ്റണമെന്നു അദ്ദേഹം നിർദ്ദേശിച്ചു. കളക്ടർമാർക്ക് ചരിത്രപരമായ അറിവ് പോരെന്നു ചൂണ്ടിക്കാട്ടി അവർക്ക് രേഖകൾ തിരഞ്ഞെടുക്കാൻ അനുവാദം നൽകരുതെന്ന നിലപാട് എടുത്തു. രേഖകളുടെ സുരക്ഷയ്ക്കായി തീനാശനിരോധന സംവിധാനങ്ങൾ സ്ഥാപിച്ചു. രേഖകൾക്ക് ശാശ്വതമായ മൂല്യമുണ്ടെന്ന് ഉറപ്പിച്ച് അവ നശിപ്പിക്കുന്നതിനെ എതിർത്തു. അദ്ദേഹത്തിന്റെ പരിഷ്‌കരണങ്ങൾ തമിഴ്‌നാട് ആർക്കൈവുകൾ ഒരു ആധുനിക ഗവേഷണ സ്ഥാപനമായി വളരാൻ കാരണമായി.ഇവയെല്ലാം  തന്നെ ജേണൽ ഓഫ് എമർജിംഗ് ടെക്നോളജീസ് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച്  എന്ന ലേഖനത്തിൽ പറയുന്നു.

1925-ൽ അദ്ദേഹം എഴുതിയ The Pudukottai Portraits എന്ന പുസ്തകം പുതുക്കോട്ടൈ രാജാക്കന്മാരുടെ ജീവിതത്തെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. അക്കാദമീഷ്യൻ അല്ലെങ്കിലും ചരിത്ര ഗവേഷണത്തിന് അദ്ദേഹം ശക്തമായ പിന്തുണ നൽകി.ലിങ്ക്

പെർസി മക്വീൻ്റെ പിൻഗാമികളായ ഫ്രാങ്ക് ജെയിംസ്, ജെയിംസ്, ആനി എന്നിവർ അദ്ദേഹത്തിൻ്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട വ്യക്തിഗത ഗവേഷണയാത്രക്കായി ഊട്ടി സന്ദർശിച്ചു. അവർ നീലഗിരിയെക്കുറിച്ചുള്ള മക്വീൻ ശേഖരിച്ച അപൂർവ രേഖകളിൽ ചിലത് നീലഗിരി ഡോക്യുമെൻറ്റേഷൻ സെൻ്ററിന് കൈമാറി. Deccan chronicle ഇവരുടെ സന്ദർശനത്തെകുറിച്ചുള്ള വാർത്ത നൽകിയിരിന്നു.അതിൻ്റെ ലിങ്ക്.

ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്ന മലയാളം കൈയെഴുത്തുപ്രതികൾ ആദ്യമായാണ് പുറം ലോകം കാണുന്നത്. മാത്രമല്ല ഈ കൈയെഴുത്തുപ്രതികൾ ഇതുവരെ പഠിക്കപ്പെട്ടിടുണ്ടെന്ന് തോന്നുന്നില്ല. തച്ചോളിപ്പാട്ടുകൾ, പച്ചമലയാളം വാക്കുകൾ, നിഘണ്ടു, പ്രാദേശികഭാഷാ ഭേദങ്ങൾ തുടങ്ങി നൂറുകണക്കിനു വിഷയങ്ങൾ ഈ കൈയെഴുത്തുപ്രതികളിൽ ഇടകലർന്ന് കിടക്കുന്നു. ഇതിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ കൂടുതൽ ഗവേഷണപഠനങ്ങൾ നടക്കേണ്ടതുണ്ട്.

പെർസി മക്വീൻ്റെ തമിഴ് ഭാഷയിലുള്ള കൈയെഴുപ്രതികൾ എല്ലാം തന്നെ തമിഴ് ഡിജിറ്റൽ ലൈബ്രറിയിൽ ഡിജിറ്റൈസ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. അതിൻ്റെ ബ്ലോഗ് പോസ്റ്റ് ലിങ്ക് ഇവിടെ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ കൈയെഴുത്തു രേഖകൾ ഡിജിറ്റൈസ് ചെയ്തത്. ഈ കൈയെഴുത്തു രേഖകൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത് ഗ്രന്ഥപ്പുരയുടെ സുഹൃത്തുകൂടായ  ശ്രീ. ചിത്താനൈ (തമിഴ് ഡിജിറ്റൽ ലൈബ്രറി) ആണ്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന Download PDF എന്നതിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പെർസി മാക്വീൻ്റെ കൈയെഴുത്തുപ്രതി പുസ്തകങ്ങൾ
  • രചന: പെർസി മാക്വീൻ
  • വർഷം: 1940-1945
  • പുസ്തകങ്ങളുടെ എണ്ണം: 11 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1914 – വസുമതി – മൂർക്കോത്തു കുമാരൻ

1914 ൽ പ്രസിദ്ധീകരിച്ച, മൂർക്കോത്തു കുമാരൻ രചിച്ച വസുമതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1914 - വസുമതി - മൂർക്കോത്തു കുമാരൻ
1914 – വസുമതി – മൂർക്കോത്തു കുമാരൻ

വടക്കൻ മലബാറിലെ സാമൂഹിക ആചാരങ്ങളെ – പ്രത്യേകിച്ച് ബഹുഭാര്യത്വം, മാതൃവംശ പാരമ്പര്യ (മരുമക്കത്തായം) സമ്പ്രദായം എന്നിവയെ – വിമർശിച്ചതിന് പേരുകേട്ട മൂർക്കോത്ത് കുമാരൻ്റെ ആദ്യകാല മലയാള നോവലാണ് ‘വസുമതി’ (1914). തിയ്യ സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക ജീവിതത്തെയും പ്രശ്‌നങ്ങളെയും ഈ കഥ വ്യക്തമായി ചിത്രീകരിക്കുന്നു, ഇത് കുമാരൻ്റെ പരിഷ്കരണവാദ വീക്ഷണത്തെയും കേരള സമൂഹത്തിലെ സ്ത്രീകളുടെ മാറിക്കൊണ്ടിരിക്കുന്ന വേഷങ്ങളിലും അവകാശങ്ങളിലും ശ്രദ്ധ ചെലുത്തുന്നതിനെയും പ്രതിഫലിപ്പിക്കുന്നു.

മാതൃവംശ പാരമ്പര്യത്തിൽ നിന്നും പരമ്പരാഗത വിവാഹ ആചാരങ്ങളിൽ നിന്നും ഉയർന്നുവരുന്ന പരസ്പര പിരിമുറുക്കങ്ങൾ പര്യവേക്ഷണം ചെയ്യാൻ കുമാരൻ വസുമതി, ദാമോദരൻ തുടങ്ങിയ കഥാപാത്രങ്ങളെ ഉപയോഗിക്കുന്നു. അധികാരം, കുടുംബ വിഘടനം, കർക്കശമായ ആചാരങ്ങളുടെ വൈകാരിക പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ സംഭാഷണങ്ങൾ എടുത്തുകാണിക്കുന്നു. ഒരു കേന്ദ്ര കഥാപാത്രമെന്ന നിലയിൽ വസുമതി, അനാവശ്യമായ ഭയങ്ങൾക്കും സാമൂഹിക വിലക്കുകൾക്കുമെതിരായ ചോദ്യം ചെയ്യലിൻ്റെയും ഏറ്റുമുട്ടലിൻ്റെയും ശബ്ദത്തെ പ്രതിനിധീകരിക്കുന്നു.

ശ്രീ നാരായണ ഗുരുവിൻ്റെ ശിഷ്യനായ മൂർക്കോത്ത് കുമാരൻ ഒരു നോവലിസ്റ്റ് മാത്രമല്ല, ഒരു മുൻനിര പത്രപ്രവർത്തകനും ചെറുകഥാകൃത്തും സാമൂഹിക പരിഷ്കർത്താവും കൂടിയായിരുന്നു. ‘വസുമതി’ ഉൾപ്പെടെയുള്ള അദ്ദേഹത്തിൻ്റെ കൃതികൾ സാമൂഹിക പുരോഗതിക്കായി നിരന്തരം വാദിക്കുകയും, പിന്തിരിപ്പൻ രീതികളെ വിമർശിക്കുകയും, മലയാള സാഹിത്യത്തിന് ആധുനികവും എളുപ്പത്തിൽ ഉപയോഗപ്രദവുമാകുന്ന ഒരു ശൈലി കൊണ്ടുവരികയും ചെയ്തു.

ഈ പുസ്തത്തിൻ്റെ 5,6 പേജുകളിൽ അച്ചടി പിശകുകളും,കൂടാതെ 92, 93, 94, 95, 96 എന്നീ പേജുകളിൽ ചില ഉള്ളടക്ക ഭാഗങ്ങൾ നഷ്ടപ്പെട്ടു പോയതായും കാണപ്പെടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വസുമതി
  • രചന: മൂർക്കോത്തു കുമാരൻ
  • പ്രസിദ്ധീകരണ വർഷം: 1914
  • അച്ചടി: മംഗളോദയം പ്രൈവറ്റ് ലിമിറ്റഡ്, തൃശൂർ
  • താളുകളുടെ എണ്ണം: 206
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ശ്രീ ശുകൻ – എം.കെ. ശങ്കരപ്പിള്ള

1929 ൽ പ്രസിദ്ധീകരിച്ച, എം.കെ. ശങ്കരപ്പിള്ള രചിച്ച ശ്രീ ശുകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1929 - ശ്രീ ശുകൻ - എം.കെ. ശങ്കരപ്പിള്ള
1929 – ശ്രീ ശുകൻ – എം.കെ. ശങ്കരപ്പിള്ള

വൈദികമതത്തിൻ്റെ രഹസ്യങ്ങളെ വെളിപ്പെടുത്തിയിട്ടുള്ള പരിപൂണ്ണന്മാരായ മഹർഷീശ്വരന്മാരാണ് ഭാരതത്തിൻ്റെ ഉൽകർഷത്തിനു ഹേതുവായിട്ടുള്ളവർ. ജീവിതത്തിൻ്റെയും, ആത്മാവിൻ്റെയും രഹസ്യങ്ങളെയും, മനുഷ്യജീവിതം കൊണ്ടു പ്രാപിക്കേണ്ടതായ പരമപദത്തേയും മനസ്സിലാക്കി സ്വയം അവിടെ എത്തിയശേഷം ഭൂതദയാപ്രേരിതരായിട്ടു,  മറ്റുള്ളവർക്കും ആ വഴി കാണിച്ചു കൊടുക്കാനായി ശരീരധാരണം ചെയ്തുവന്ന ആ പുണ്യപുരുഷന്മാരാണ് ഭാരതത്തിൻ്റെ ശാശ്വതവിജയസ്തംഭങ്ങൾ. ഇവർ ശരീരാഭിമാനരഹിതമായിരുന്നതുകൊണ്ടു തങ്ങളുടെ ജനനകാലം, പ്രവൃത്തികൾ മുതലായവയെ രേഖപ്പെടുത്തി വെച്ചിട്ടില്ല.
ഇപ്രകാരം ഭാരതത്തിൻ്റെ ശാശ്വത വിജയസ്തംഭങ്ങളായി, എന്നെന്നേയ്ക്കും ഭാരതത്തെ മററു രാജ്യങ്ങളിൽ നിന്നും വേർതിരിച്ചുകൊണ്ടും, ജിജ്ഞാസുക്കളെ മറ്റ് സ്ഥലങ്ങളിൽ നിന്നും ഭാരതത്തിലേയ്ക്കു ആകഷിച്ചുകൊണ്ടും പരിലസിക്കുന്ന മഹഷീശ്വരന്മാരിൽ അദ്വിതീയനായ ഒരു യതിവര്യനാണ് വ്യാസപുത്രനായ ശ്രീശുക ബ്രഹ്മർഷി. ഈ മഹാത്മാവിൻ്റെ ചരിത്രമാണ് ആലങ്ങമാട്ടു എം. കെ. ശങ്കരപ്പിള്ള തൻ്റെ ഈ പ്രബന്ധത്തിനു വിഷയമാക്കിയിരിക്കുന്നത്. നാം, വിശേഷിച്ചും നമ്മുടെ യുവതലമുറ, നമ്മുടെ ആദർശപുരുഷന്മാർ വെറും കല്പിതപുരുഷന്മാരാണെന്നു തള്ളിക്കളയുന്ന ഇക്കാലത്ത്, ഇത്തരം പുസ്തകങ്ങൾ പ്രത്യേകം പരാമർശം അർഹിക്കുന്നു. തൃശ്ശൂർ സരസ്വതീവിലാസം പുസ്തകശാലയാണ് ഇതിൻ്റെ പ്രസാധകർ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശ്രീ ശുകൻ
  • രചന: എം.കെ. ശങ്കരപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1929
  • അച്ചടി: സരസ്വതി വിലാസം ബുക്ക് ഡിപ്പോ, തൃശ്ശൂർ
  • താളുകളുടെ എണ്ണം: 100
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി