1940 -ചങ്ങരംപൊന്നത്തു് അച്യുതമേനോൻ – വി.കെ. രാമന്മേനോൻ

1940 – ൽ പ്രസിദ്ധീകരിച്ച, വി. കെ. രാമന്മേനോൻ എഴുതിയ
ചങ്ങരംപൊന്നത്തു് അച്യുതമേനോൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1940 – ചങ്ങരംപൊന്നത്തു് അച്യുതമേനോൻ – വി.കെ. രാമന്മേനോൻ

ആദ്യ കാല സാഹിത്യ നിരൂപകനും വിദ്യാ വിനോദിനി സാഹിത്യ മാസികയുടെ പത്രാധിപരുമായിരുന്നു സി പി അച്യുതമേനോൻ. സി അച്യുതമേനോൻ എന്നും സി പി അച്യുതമേനോൻ എന്നും അറിയപ്പെട്ടിരുന്ന ചങ്ങരംപൊന്നത്തു് അച്യുതമേനോൻ ജനിച്ചത് 1863 -ൽ തൃശ്ശൂരിൽലാണ്. മദിരാശി പച്ചയ്യപ്പാസ് കോളേജിൽ മലയാളം പണ്ഡിതനായി ഔദോഗിക ജീവിതം ആരംഭിച്ച സി പി 1886 മുതൽ കൊച്ചി സർക്കാരിൻ്റെ കീഴിൽ സേവനമാരംഭിച്ച് വിദ്യാഭ്യാസവകുപ്പിൻ്റെ തലവനായും പ്രവർത്തിച്ചു. വിവിധ കർമമേഖലകളിൽ ഉയർന്ന പദവികൾ വഹിച്ച സിപിയുടെ പ്രബന്ധങ്ങളും റിപ്പോർട്ടുകളും സാമൂഹിക- സാമ്പത്തീക രംഗങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവയാണ്. 1940-ൽ എഴുതപ്പെട്ട ഈ ഗ്രന്ഥം കേരളചരിത്രത്തിലെ അപൂർവമായ വ്യക്തിയുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന ദൗത്യഭാരമുള്ള ഒരു രചനയാണ്. കൊച്ചി രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ചങ്ങരംപൊന്നത്തു് അച്യുതമേനോൻ്റെ വ്യക്തിത്വം, പ്രവർത്തങ്ങൾ,സംഭാവനകൾ എന്നിവയുടെ ആഴത്തിലുള്ള വിശകലനമാണ് ഇതിൻ്റെ ഉള്ളടക്കം. ഇതിൽ അദ്ദേഹത്തിൻ്റെ വൈശിഷ്ട്യങ്ങൾ, തത്വചിന്ത, ഭരണതാല്പര്യം, മതേതരത്വം, രാഷ്ട്രീയ വീക്ഷണം മുതലായവയെ വെളിപ്പെടുത്തുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ചങ്ങരംപൊന്നത്തു് അച്യുതമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1940
  • രചയിതാവ് :വി. കെ. രാമന്മേനോൻ
  • അച്ചടി: കേരളോദയം പ്രസ്സ് ,തൃശ്ശൂർ
  • താളുകളുടെ എണ്ണം: 142
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 -Travancore Education Department Administration Report

Through this post, we are releasing the digital scans of Travancore Education Department Administration Report published in the year 1933

1933 -Travancore Education Department Administration Report

This document offers a valuable glimpse into the colonial-era educational policies and administrative structure in the princely state of Travancore. It reflects the economic austerity measures taken during the period, as well as gender-sensitive educational policies that aimed to encourage female education.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name:Travancore Education Department Administration Report
  • Published Year: 1933
  • Publisher: Education Department, Travancore Government
  • Scan link: Link

1902 – രാസക്രീഡ

1902 – ൽ പ്രസിദ്ധീകരിച്ച,   രാസക്രീഡ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1902 – രാസക്രീഡ

തിരുവാതിരപ്പാട്ടുകൾ ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിലുള്ളത്. വിവിധ രാഗത്തിലും താളത്തിലും എഴുതിയിട്ടുള്ള ഈ പാട്ടുകളുടെ രചയിതാവിനെ കുറിച്ചോ, മറ്റു വിവരങ്ങൾ ഒന്നും തന്നെയോ ലഭ്യമല്ല . ഇത് അച്ചടിച്ചിട്ടുള്ളത് സുബോധിനി പ്രസ്സ്, ചാലയിൽ ആണ്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: രാസക്രീഡ
  • പ്രസിദ്ധീകരണ വർഷം: 1902
  • അച്ചടി: സുബോധിനി പ്രസ്സ്, ചാല ,തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 20
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1913 – അഭിനയഗാനമാലിക ഒന്നാംഭാഗം- കെ. സി. കേശവപിള്ള

1913-ൽ പ്രസിദ്ധീകരിച്ച, കെ. സി. കേശവപിള്ള രചിച്ച അഭിനയഗാനമാലിക ഒന്നാംഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1913 – അഭിനയഗാനമാലിക ഒന്നാംഭാഗം- കെ. സി. കേശവപിള്ള

കോട്ടയ്ക്കകം പെൺ പള്ളിക്കൂടത്തിലെ സമ്മാനദാനാവസരങ്ങളിൽ ചെറിയ കുട്ടികൾക്ക് ഉപയോഗപ്പെടുത്തുനാതിനായി, ഭാരവാഹികകളുടെ ആവശ്യപ്രകാരം അപ്പഴപ്പോൾ എഴുതിക്കൊടുത്തിട്ടുള്ള ഏതാനും അഭിനയഗാനങ്ങളാണ് ഈ ചെറിയ പുസ്തകത്തിലെ ഉള്ളടക്കം. പുസ്തകപാരായണം കൊണ്ടു മാത്രം കുട്ടികൾക്ക് അറിവുണ്ടാകയില്ല. കമ്മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങ
ളേയും വ്യാപരിപ്പിച്ചു ക്രമപ്പെടുത്തുന്നതിൽ നിന്നാണ് അവർക്ക് അറിവു സിദ്ധിക്കുന്നത്. അതുകൊണ്ടാണ് നവീന വിദ്യാഭ്യാസ  സമ്പ്രദായത്തിൽ ‘കിണ്ടർഗാർട്ടൻ ‘, ‘ഡ്രിൽ’,”ഡ്രായിങ് ‘, ‘മനുവെൽട്രയിനിംഗ് ‘ മുതലായവ ഏപ്പെടുത്തപ്പെട്ടിരിക്കുന്നത്.നവീനരീതിയിലുള്ള വിദ്യാഭ്യാസത്തിനു ഗാനത്തോടുകൂടിയ അഭിനയം പ്രയോജനമുള്ളതാണ് എന്ന് കണ്ടിട്ടാണ് മലയാളത്തിൽ ഇത്തരത്തിൽ ഒരു ഗ്രന്ഥം വളരെ ലളിതമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.മൂന്നും നാലും ക്ലാസുകളിൽ പഠിക്കുന്ന വിദ്യാത്ഥിനികൾക്കു് ഉപയോഗപ്രദമാകുന്ന രീതിയിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത്. ഈപുസ്തകത്തിൻ്റെ പ്രസാധകൻ മിസ്റ്റർ മണക്കാട്ട് പി. നാരായണപിള്ളയാണ്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: അഭിനയഗാനമാലിക ഒന്നാംഭാഗം
  • രചയിതാവ്: കെ. സി. കേശവപിള്ള
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 42
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951- മധുരഗാനങ്ങൾ

1951-ൽ ററി. ജി. പത്രോസ്  പ്രസിദ്ധീകരിച്ച, മധുരഗാനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951- മധുരഗാനങ്ങൾ

ഇത് കുട്ടികൾക്ക് വേണ്ടിയുള്ള ഒരു പാട്ടുപുസ്തകമാണ്. പാലാ നാരായണൻ നായർ ,ഓമല്ലൂർ പി. ഗീവറുഗീസ്,സി. സി. ദത്ത്,കലഞ്ഞൂർ എന്നിവർ രചിച്ച ഗാനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മധുരഗാനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: സുൽത്താനിയാപ്രസ്സ്,തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 22
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951- മൃഗലക്ഷണം ഭാഷാ

1951-ൽ പ്രസിദ്ധീകരിച്ച, മൃഗലക്ഷണം ഭാഷാ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951- മൃഗലക്ഷണം ഭാഷാ

വരാഹ സംഹിതയിൽ നിന്നുള്ള ചില അദ്ധ്യായങ്ങളെ മാത്രം എടുത്തു ചേർത്താണ്  “മൃഗലക്ഷണം ഭാഷാ’ എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നുത്. പശു, കാള, കുതിര, ആന, ശ്വാവ്, ആട്,കോഴി എന്നീ മൃഗങ്ങളുടെ ശുഭാശുഭലക്ഷണങ്ങളും, ശുഭാശുഭചേഷ്ടകളും ഉൾപ്പെടുത്തിയിരിക്കുന്നു. പ്രധാന മൃഗങ്ങളായ പശു, കുതിര, ആന എന്നീ ജന്തുക്കളുടെ ഇംഗിതവും കൂടി ചേത്തിട്ടുണ്ട്. അവ പുറപ്പെടുവിക്കുന്ന ശബ്‌ദങ്ങളിലൂടെ ഉടമസ്ഥന് അനുഭവിക്കേണ്ടിവരുന്ന ശുഭാശുഭലക്ഷണങ്ങളും വിവരിച്ചിരിക്കുന്നു. ഇതിൻ്റെ രചയിതാവിൻ്റെ പേര്‌ എങ്ങും രേഖപ്പെടുത്തിയിട്ടില്ല. ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് പഞ്ചാംഗം പുസ്തകശാല, കുന്നംകുളമാണ് .

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മൃഗലക്ഷണം ഭാഷാ
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: പഞ്ചാംഗം പ്രസ്സ്,കുന്നംകുളം
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1887- ചന്ദ്രാംഗദചരിതം – ഓട്ടംതുള്ളപ്പാട്ട് -കൊച്ചുണ്ണിമെനവൻ

ചന്ദ്രാംഗദചരിതം എന്ന ഓട്ടംതുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1887- ചന്ദ്രാംഗദചരിതം – ഓട്ടംതുള്ളപ്പാട്ട് – കൊച്ചുണ്ണിമെനവൻ

സംസ്കൃതഭാഷാശൈലിയിലുള്ള മലയാളത്തിൽ എഴുതപ്പെട്ട കാവ്യരൂപത്തിലുള്ള ആമുഖമാണ് പുസ്തകത്തിൽ കാണപ്പെടുന്നത്. ചിരകാല പഴക്കമുള്ള പുസ്തകമാണിത്. അതിൻ്റെ ഭാഷയും അച്ചടിശൈലിയും ആ കാലഘട്ടത്തെ മനോഹരമായി പ്രതിനിധീകരിക്കുന്നു. പാട്ടുപരമായി പ്രാചീന സാഹിത്യ ശൈലി ഉപയോഗിച്ചിരിക്കുന്നതെങ്കിലും, പുരാതന മലയാള സാഹിത്യത്തിൽ കാണുന്ന സംവേദനങ്ങളും ദൃശ്യവിവരണങ്ങളും പുസ്തകത്തിൻ്റെ പ്രത്യേകതയാണ്. പുസ്തകത്തെക്കുറിച്ചു മറ്റുവിവരങ്ങൾ ലഭ്യമല്ല.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ചന്ദ്രാംഗദചരിതം – ഓട്ടംതുള്ളപ്പാട്ട്
  • പ്രസിദ്ധീകരണ വർഷം: 1887
  • അച്ചടി: സെന്തൊമ്മാസ് അച്ചുകൂടം,കൊച്ചി 
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

നളചരിതം കിളിപ്പാട്ട്- കുഞ്ചൻ നമ്പ്യാർ

കുഞ്ചൻ നമ്പ്യാർ രചിച്ച നളചരിതം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നളചരിതം കിളിപ്പാട്ട്- കുഞ്ചൻ നമ്പ്യാർ

മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണ്യനായ നമ്പ്യാർ, കഥാഖ്യാനങ്ങളിലൂടെ തൻ്റെ ചുറ്റുമുള്ള പ്രശ്നങ്ങളെ ഫലിതത്തിലൂടെ വിമർശിക്കുകയും സാമുദായിക ദൂഷ്യങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു. നളചരിതം കിളിപ്പാട്ട് പുരാണകഥയെ സുന്ദരമായ കാവ്യരൂപത്തിൽ അവതരിപ്പിക്കുന്ന അപൂർവ്വ സൃഷ്ടിയാണ്.ഭാവനാഭരിതമായ ഭാഷയും,സംഗീതാത്മകതയും കിളിപ്പാട്ടിൻ്റെ മുഖ്യആകർഷണങ്ങളാണ്.നളചരിതത്തില്‍,സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകളില്‍ വര്‍ണ്ണിക്കുന്ന ഭാഗം പ്രസിദ്ധമാണ്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നളചരിതം കിളിപ്പാട്ട്
  • രചയിതാവ്:കുഞ്ചൻ നമ്പ്യാർ
  • അച്ചടി: N.S.S Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 66
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – English Readers. Reader II- R.W.Ross

1932 ൽ പഠിച്ചിരുന്നവർ ഉപയോഗിച്ച English Readers. Reader II എന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1932 – English Readers. Reader II- R.W.Ross

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഈ പുസ്തകത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിരിക്കുന്നു .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: English Readers. Reader II
  • രചയിതാവ് :R.W.Ross
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 84
  • അച്ചടി: Vidya Vinodini Press, Trichur.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1891- ശ്രീ ഗന്ധർവ്വവിജയം -ഈശ്വരൻ പത്മനാഭൻ

1891-ൽ അച്ചടിച്ച ശ്രീ ഗന്ധർവ്വവിജയം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശ്രീ ഗന്ധർവ്വവിജയം – ഈശ്വരൻ പത്മനാഭൻ

ഹിന്ദുമതത്തിലെ പൗരാണിക കഥകളെ അടിസ്ഥാനമാക്കിയിട്ടുള്ളവയാണ് കഥകളിയുടെ ഇതിവ്യത്തങ്ങൾ. പതിനഞ്ചാം പതിനാറാം നൂറ്റാണ്ടിലെ പരമ്പരാഗത കഥകളിക്കഥകളിൽ നിന്നും വ്യത്യസ്തമായി ആധുനിക സങ്കല്പങ്ങളും ഉൾകൊള്ളുന്ന ഒരു രചനയാണ്.വ്യത്യസ്തമായ പുതിയ താളത്തിൽ എഴുതപ്പെട്ട കൃതിയിൽ ശ്ലോകങ്ങൾ സംസ്‌കൃതത്തിലും,പാഠഭാഗങ്ങൾ മലയാളത്തിലും രചിച്ചിരിക്കുന്നു.കേരളവിലാസം അച്ചുകൂടത്തിലാണ് ഇത് അച്ചടിച്ചിട്ടുള്ളത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശ്രീ ഗന്ധർവ്വവിജയം
  • രചയിതാവ്: ഈശ്വരൻ പത്മനാഭൻ
  • പ്രസിദ്ധീകരണ വർഷം: 1891
  • അച്ചടി: Keralavilasam Press, Trivandrum
  • താളുകളുടെ എണ്ണം: 24
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി